
Kuwait Central Bank മിനിമം ബാലൻസ് ഇല്ലെങ്കിൽ അക്കൗണ്ടുകളിൽ നിന്ന് പണം പിടിക്കുമോ ?? കുവൈറ്റ് സെൻട്രൽ ബാങ്ക് പറയുന്നത്
കുവൈത്തിലെ പ്രവാസികൾ അധികവും അന്വേഷിക്കുന്ന കാര്യമാണ് സാലറി അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പണം പിടിക്കുമോ എന്ന്?? എന്നാലിതാ അതിനുള്ള മറുപടി ഇതാ രണ്ട് ദിനാർ ഫീസ് കുറയ്ക്കുന്നത് നിർത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചില ബാങ്കുകൾ ശമ്പളം ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ അധവാ , അതായത് വിവിധ പ്രൈസ് മണി അക്കൗണ്ട്, മൈനർ അക്കൗണ്ടിൽ ആവിശ്യമായ മിനിമം ബാലൻസിൽ താഴെ ആണെങ്കിൽ രണ്ട് ദിനാർ ഫീസായി പിടിക്കുന്നുണ്ട്.
മറ്റ് ചില ബാങ്കുകൾ ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ, അല്ലങ്കിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം രണ്ട് ദിനാർ കുറയ്ക്കുന്നതായും റിപ്പോർട്ടുകൾ പറയപ്പെടുന്നു.
സാലറി അക്കൗണ്ട് ഒഴികെയുള്ള അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഈടക്കുന്ന ഫീസ് നിർത്താൻ സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. ഇതുകൂടാതെ ശാഖകളിലെ ഉപഭോക്തൃ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചില ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 5 ദിനാർ നിരക്ക് ഒഴിവാക്കാനും സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നൽകിയിട്ടുള്ള അറിയിപ്പിൾ വ്യക്തമാക്കി
Comments (0)