
Expat Dies Fall From Construction Site: കുവൈത്തില്‍ നിർമ്മാണ സ്ഥലത്തുനിന്ന് വീണ് പ്രവാസി മരിച്ചു
Expat Dies Fall From Construction Site കുവൈത്ത് സിറ്റി: നിര്‍മ്മാണത്തിലിരിക്കുന്ന സ്ഥലത്തുനിന്ന് വീണ് പ്രവാസി മരിച്ചു. മുത്ല പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍നിന്നാണ് പ്രവാസി വീണ് മരിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് മാറ്റി. മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഉടൻ തന്നെ ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചതിനെത്തുടർന്ന് പട്രോളിങും ആംബുലൻസും സ്ഥലത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CLMhNAYo6WLEatV4kyMfyX
Comments (0)