
18 വര്‍ഷത്തോളം വിദേശത്ത്, കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടില്‍നിന്ന് പ്രവാസിയെയും ഭാര്യയെയും അടിച്ചിറക്കി, പരാതി
Parents Kicked Out Of House by Daughter കൊച്ചി: കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടില്‍നിന്ന് പ്രവാസിയെയും ഭാര്യയെയും അടിച്ചിറക്കിയതായി പരാതി. മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയുമാണ് തല്ലി പുറത്താക്കിയത്. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ് പോലീസിൽ പരാതി നൽകിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ടാമത് വിവാഹിതനായി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 എന്നാൽ, ഇതിൽ താത്പര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി. വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പരാതിയില്‍ പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ മകളോടും മരുമകനോടും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)