
Indian Student Dies in Kuwait: മലയാളി വിദ്യാര്‍ഥിനി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
Indian Student Dies in Kuwait കുവൈത്ത് സിറ്റി: വിദ്യാർഥിനി ഹൃദയാഘാതംമൂലം കുവൈത്തില്‍ മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമായ ഷാരോൺ ജിജി സാമുവൽ (16) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ജിജി സാമുവല്‍. ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1
Comments (0)