
അടിച്ചത് ‘ഒറ്റയ്ക്കെടുത്ത ടിക്കറ്റിന്’; കുവൈത്ത് പ്രവാസിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം
അബുദാബി: പ്രതിവാര ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇപ്രാവശ്യം ലക്ഷങ്ങള്‍ വാരിക്കൂട്ടി മലയാളികള്‍. യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നാല് മലയാളികള്‍ക്കും ഒരു ഫിലിപ്പിനോ നഴ്സിനുമാണ് ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചത്. കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ ഷംസുദ്ദീൻ (55), ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27), യുഎഇയിൽ ജോലി ചെയ്യുന്ന നാസർ വട്ടപ്പറമ്പിൽ, ഒമാനിൽ ജോലി ചെയ്യുന്ന അനീഷ് കുമാർ തെക്കെ എന്നിവർക്കാണ് 35 ലക്ഷം രൂപ (ഒന്നര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചത്. ഫിലിപ്പീൻ സ്വദേശിനി അന്റോണി മുഹമ്മദ് (52) ആണ് അഞ്ചാമത്തെ വിജയി. കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷംസുദ്ദീൻ. ‘കഴിഞ്ഞ അഞ്ച് വർഷമായി സുഹൃത്തുക്കളോടൊപ്പം ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. എന്നാല്‍, കുറച്ചു കാലമായി ഒറ്റയ്ക്കാണ് ഷംസുദ്ദീന്‍ ടിക്കറ്റ് എടുക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് മുൻപ് വീട്ടിൽ നിന്നാണ് സമ്മാനം ലഭിച്ച വിവരം വിളിച്ചറിയിച്ചതെന്ന്’ അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ‘എങ്കിലും വെബ്സൈറ്റിൽ പോയി ഉറപ്പുവരുത്തി. സാമ്പത്തിക ബാധ്യതകൾ ആദ്യം തീർക്കണം. ബാക്കി തുക എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല’. അബുദാബിയിൽ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ് സമ്മാനാര്‍ഹനായ ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27) പത്ത് സുഹൃത്തുക്കളോടൊപ്പമാണ് ജിഷ്ണു ടിക്കറ്റ് എടുത്തത്. ‘കഴിഞ്ഞ വർഷം മുതൽ എല്ലാ മാസവും ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുകയാണ്. സമ്മാനവിവരം അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാൽ, ബിഗ് ടിക്കറ്റ് അവതാരകൻ റിചാര്‍ഡിന്‍റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന്’ ജിഷ്ണു പറഞ്ഞു. ‘സമ്മാനത്തുക സുഹൃത്തുക്കൾക്ക് തുല്യമായി പങ്കിടും’. 1997 മുതൽ റാസൽഖൈമയിൽ ജോലി ചെയ്യുകയാണ് അന്‍റോണി മുഹമ്മദ്. 17 സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുത്തത്. ‘കൊവിഡ് സമയത്താണ് അന്‍റോണി ഭാഗ്യപരീക്ഷണം തുടങ്ങിയത്. ആദ്യം ഭർത്താവായിരുന്നു സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. അദ്ദേഹം മരിച്ചതിനു ശേഷം താനത് തുടരുകയായിരുന്നു. ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ വന്നപ്പോൾ ഉറങ്ങുകയായിരുന്നു, പിന്നീട് എസ്എംഎസും വന്നു. തുടർന്ന് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചപ്പോൾ സംഭവം സത്യമാണെന്ന് മനസ്സിലായി. സമ്മാനത്തുക സുഹൃത്തുക്കളുമായി തുല്യമായി പങ്കിടുമെന്നും’ അന്‍റോണി വ്യക്തമാക്കി.
Comments (0)