
Traffic Violation in Kuwait: കുവൈത്തിലെ ഗതാഗത നിയമലംഘനങ്ങള്‍; ‘110 കുട്ടി ഡ്രൈവര്‍മാര്‍’ പിടിയില്‍, രജിസ്റ്റര്‍ ചെയ്തത് 56,708 നിയമലംഘനങ്ങള്‍
Traffic Violation in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് നടത്തിയ ഗതാഗത പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 56,708 നിയമലംഘനങ്ങള്‍. ഈ മാസം അഞ്ച് മുതല്‍ 11 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. ഇതില്‍ 110 ‘കുട്ടി ഡ്രൈവർമാര്‍’ പിടിയിലായി. പ്രായപൂര്‍ത്തിയാകാതെയും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയും വാഹനം ഓടിച്ച കേസുകളാണിത്. പിടികൂടിയ ഇവരെ നിയമ നടപടികളുടെ ഭാഗമായി ജൂവനൈല്‍ പ്രോസിക്യൂഷന് കൈമാറി. കൂടാതെ, ഇവര്‍ ഓടിച്ച വാഹനങ്ങളുടെ ഉടമസ്ഥരെ അധികൃതര്‍ വിളിപ്പിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, 39 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകള്‍ അടക്കം 29 വാഹനങ്ങളാണ് കണ്ടുകെട്ടിയത്. പരിശോധനയില്‍ 48 പേരെ ഇഖാമ നിയമലംഘനം അടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തു. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഏഴുപേരെ ഡ്രഗ് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
Comments (0)