
Two Indians Stabbed To Death: ഗള്‍ഫില്‍ തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് മരിച്ചു
Two Indians Stabbed To Death ദുബായ്: ദുബായില്‍ തര്‍ക്കത്തിനിടെ രണ്ട് ഇന്ത്യക്കാര്‍ കുത്തേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോഅൻ ഗ്രാമക്കാരനായ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ദുബായില്‍ ബേക്കറി തൊഴിലാളികളാണ്. വാക്കുതർക്കത്തെ തുടർന്ന് ഈ മാസം 11ന് കൂടെ ജോലി ചെയ്യുന്ന അന്യരാജ്യക്കാരൻ ഇരുവരെയും കുത്തിക്കൊന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഒരു തെലങ്കാന സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ആറ് വർഷത്തോളമായി പ്രേംസാഗർ ഇതേ ബേക്കറിയിൽ തൊഴിലാളിയാണ്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയതെന്ന് പ്രേംസാഗറിന്‍റെ അമ്മാവൻ എ.പൊഷെട്ടി പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരികയാണ്.
Comments (0)