Posted By ashly Posted On

Weather in Kuwait: കുവൈത്തില്‍ പുതിയ സീസണ്‍; കാലാവസ്ഥയില്‍ മാറ്റം

Weather in Kuwait കുവൈത്ത് സിറ്റി: രാജ്യം ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ സരയാത്ത് തുടരുമെന്നും ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാ​ഗം അറിയിച്ചു. അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. വേഗത കുറഞ്ഞതും ഇടത്തരവും ആയിരിക്കും. ചിലപ്പോൾ ശക്തമാകും. തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. വെള്ളിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും നേരിയതും ഇടത്തരവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി താപനില 30 – 32 ഡിഗ്രി സെൽഷ്യസിനിടയിൽ പ്രതീക്ഷിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *