
Google Earth: നാടും വീടും മിസ് ചെയ്യുന്നുണ്ടോ? ലോകത്ത് എവിടെയിരുന്നും മൊബൈലിലൂടെ കാണാം
Google Earth വിദേശത്തായിരിക്കുമ്പോള്‍ നാട് മിസ് ചെയ്യാത്തവര്‍ ആരുമുണ്ടാകില്ല. വീടും വീട്ടുകാരെയും ഒരുനോക്ക് കാണാന്‍ കൊതിക്കും. അങ്ങനെ തോന്നിയാല്‍ ഒട്ടും വിഷമിക്കണ്ട. നാട്ടിലെ സ്വന്തം വീട് ലോകത്ത് എവിടെയിരുന്നും കാണാനാകും. നിങ്ങളുടെ കയ്യിൽ ഒരു ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിൽ ഇത് സാധ്യമാണ്. നിങ്ങളുടെ ഫോണിൽ ഗൂഗിള്‍ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താല്‍ ഇഷ്ടപ്പെട്ട ഏത് സ്ഥലവും കാണാൻ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവതങ്ങളും മനോഹരസ്ഥലങ്ങളും കണ്ടെത്താനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. വീടും നാടും മാത്രമല്ല, ലോകത്തിലെ ഏത് സ്ഥലവും ഈ ആപ്ലിക്കേഷനിലൂടെ തെരയാനും അതുപോലെ തന്നെ ഏത് സ്ഥലത്തിന്‍റെയും ത്രീഡി ഇമേജ് കാണാനും കഴിയും.

താജ്മഹൽ കാണാനോ അത് സ്ഥിതി ചെയ്യുന്ന സ്ഥലം അറിയണമെങ്കിലോ, നിങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് തെരഞ്ഞാല്‍ മതി. നിങ്ങൾക്ക് ആ സ്ഥലത്തിൻ്റെ സ്ഥാനവും ത്രീഡി ചിത്രവും ലഭിക്കും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും ഗൂഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. ത്രീഡി ചിത്രം കാണിച്ചു തരും. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങി എല്ലാം നിങ്ങൾക്ക് ത്രീഡി അനുഭവത്തിലൂടെ നിങ്ങൾക്ക് ആപ്ലിക്കേഷനിലൂടെ കാണാൻ സാധിക്കും. വീട്, ജോലി സ്ഥലം അല്ലെങ്കിൽ പട്ടണത്തിലെ മികച്ച ബീച്ചുകൾ എന്നിങ്ങനെയുള്ള വ്യക്തിഗത സ്ഥലങ്ങൾക്കായി ഇഷ്‌ടാനുസൃത ഐക്കണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി പ്ലേസ്മാർക്കും ക്രിയേറ്റ് ചെയ്യാം. നിങ്ങളുടെ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Comments (0)