Posted By ashly Posted On

Inspection in Kuwait: കുവൈത്തില്‍ ഏറ്റവും അധികം മലയാളികളുള്ള പ്രദേശത്ത് സുരക്ഷാ പരിശോധന; നേരിട്ടിറങ്ങി ആഭ്യന്തര മന്ത്രി

Inspection in Kuwait കുവൈത്ത് സിറ്റി: സുരക്ഷാ പരിശോധനയ്ക്ക് നേരിട്ടിറങ്ങി ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ്. കുവൈത്തില്‍ ഏറ്റവും അധികം മലയാളികള്‍ താമസിക്കുന്ന പ്രദേശമായ ജിലീബ് അല്‍ ശുയൂഖില്‍ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് അദ്ദേഹം എത്തിയത്. ജലീബ് അൽ – ശുയൂഖ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത വാണിജ്യ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ ഇന്നത്തെ പര്യടനം. പരിശോധനയിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 147 പേർ പിടിയിലാകുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത റസ്റ്റോറന്‍റുകളും ഭക്ഷ്യ ഉത്പാദനകേന്ദ്രങ്ങളും അനധികൃത ഗോഡൗണുകളും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യ ജീവന് അപകടകരമായ തരത്തിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ലൈസൻസ് ഇല്ലാത്ത റെസ്റ്റോറന്റുകളും ഭക്ഷ്യ നിർമ്മാണകേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പ്രദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിന് ബന്ധപ്പെട്ട ഓരോ വകുപ്പും വേറിട്ട പരിശോധനകൾ നടത്തുന്നതിന് പകരം എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ സംയോജിതമായി പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *