
Drunk Expat Arrest Kuwait: വഴിയാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി; മദ്യപിച്ചെത്തിയ പ്രവാസി ചാലറ്റ് ഗാർഡ് അറസ്റ്റിൽ
Drunk Expat Arrest Kuwait കുവൈത്ത് സിറ്റി: വഴിയാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് മദ്യപിച്ചെത്തിയ പ്രവാസി ചാലറ്റ് ഗാര്‍ഡ് അറസ്റ്റില്‍. അൽ-സുബിയ പോലീസ് ഉദ്യോഗസ്ഥരാണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്. പ്രവാസിയ്ക്ക് നാടുകടത്തൽ നേരിടേണ്ടിവരുമെന്ന് ഒരു സുരക്ഷാ ഉറവിടം സൂചിപ്പിച്ചു. അയാളുടെ പേര് എൻട്രി ബ്ലാക്ക് ലിസ്റ്റിൽ ചേർത്തേക്കാം. വടിവാളും കത്തിയുമായി അജ്ഞാതന്‍ അൽ സുബിയ മേഖലയിൽ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ എത്തി ചാലറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി. പ്രവാസി ആ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
Comments (0)