Posted By ashly Posted On

കുവൈത്തിലെ ഫാർമസിയിൽ ഹോർമോൺ മരുന്നുകൾ മോഷ്ടിച്ചു, കൂടാതെ മറിച്ചു വില്‍പ്പനയും തട്ടിപ്പും; പ്രവാസിയായ ഫാർമസിസ്റ്റ് പിടിയിൽ

Egyptian Pharmacist Drug Theft കുവൈത്ത് സിറ്റി: മയക്കുമരുന്ന് മോഷണം, വ്യാജരേഖ ചമയ്ക്കല്‍, തട്ടിപ്പ് എന്നിവ നടത്തിയ ഈജിപ്ത്യന്‍ പ്രവാസിയായ ഫാർമസിസ്റ്റിന് കുവൈത്തില്‍ 15 വർഷം തടവ്. കൗൺസിലർ മുതാബ് അൽ – അർദി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വളർച്ചാ ഹോർമോൺ മരുന്നുകൾ മോഷ്ടിക്കുകയും ദുരുപയോഗം ചെയ്യുകയും വ്യാജ കുറിപ്പടികൾ നിർമിക്കുകയും ചെയ്തതിനാണ് ശിക്ഷ. ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, നിയമവിരുദ്ധമായി ബോഡി ബിൽഡർമാർ, ജിമ്മിൽ പോകുന്നവർ, അത്‌ലറ്റുകൾ എന്നിവർക്ക് പേശി വളർച്ചാ ഹോർമോൺ മരുന്നുകൾ വ്യാജമായി വാങ്ങി വിൽക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 മോഷ്ടിക്കപ്പെട്ട മരുന്നുകളുടെ ആകെ മൂല്യം 14,000 ദിനാർ ആണെന്ന് കണക്കാക്കുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, കോടതി പ്രതിയെ പൊതുസേവനത്തിൽ നിന്ന് പിരിച്ചുവിടാൻ ഉത്തരവിട്ടു. തടവുശിക്ഷയ്ക്ക് പുറമെ, 28,000 ദിനാർ പിഴ ചുമത്തി. ശിക്ഷ പൂർത്തിയായ ശേഷം നാടുകടത്താനും വിധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *