
Tirur Student Molested: പത്താംക്ലാസുകാരന് ലഹരിവസ്തു നല്കി, പീഡിപ്പിച്ച 30കാരി അറസ്റ്റില്‍, ഭര്‍ത്താവിന്റെ അറിവോടെ വീഡിയോ പകര്‍ത്തി; ഒളിവില്‍
Tirur Student Molested തിരൂർ: ലഹരിവസ്തു നൽകി പത്താം ക്ലാസുകാരനായ വിദ്യാർഥിയെ ഭർത്താവിന്റെ അറിവോടെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയെ തിരൂർ പോലീസ് അറസ്റ്റുചെയ്തു. ഭർത്താവിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യയും പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനി സ്വദേശിയുമായ സത്യഭാമ (30) യെയാണ് തിരൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 2021 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ ലഹരിവസ്തു നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഇതിന് കൂട്ടുനിന്നെന്നുമാണ് പരാതി നല്‍കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ടറിഞ്ഞ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. പിന്നാലെ, കുട്ടിയുടെ ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments (0)