
Stray Dog Attack: തെരുവുനായ ആക്രമണം: കുവൈത്തിൽ വ്യോമസേന ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
Stray Dog Attack കുവൈത്ത് സിറ്റി: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എയർഫോഴ്സ് ക്യാപ്റ്റന്‍ ഗുരുതരമായി പരിക്കേറ്റു. എയർഫോഴ്സ് ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ ജോലി കഴിഞ്ഞു തൻ്റെ വാഹനത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഒരു കൂട്ടം തെരുവുനായ്ക്കളാണ് ആക്രമിച്ചത്. നായ്ക്കൾ പെട്ടെന്ന് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഒന്നിലധികം പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യസമയത്ത് സഹപ്രവർത്തകർ ഇടപെട്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ചികിത്സയ്ക്കായി ജാബർ അൽ-അഹമ്മദ് ആര്‍മ്ഡ് ഫോഴ്സ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മറ്റൊരു ആക്രമണം നടന്ന് 48 മണിക്കൂറിന് ശേഷമാണ് ഈ തെരുവുനായ ആക്രമണം നടക്കുന്നത്. അൽ – ബാക്ക് ഏരിയയിലാണ് ഒരു കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അൽ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Comments (0)