
Air India; പാകിസ്ഥാൻ്റെ വ്യോമപാത വിലക്ക്; കുവൈറ്റിലേക്കുള്ള സർവ്വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ
Air India; പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമാ പാത വിലക്ക് ഇന്ത്യൻ വിമാന കമ്പനികളുടെ വിമാന സർവ്വീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ. കുവൈറ്റ് ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ യാത്രക്കാരെ അറിയിച്ചു. മിഡിലീസ്റ്റ്, യു കെ, യൂറോപ്പ്, നോർത്ത് അമേരിക്ക സർവ്വീസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഇതുമൂലം യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്ക് എയർ ഇന്ത്യ ഖേദം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സർവ്വീസുകൾക്ക് പാകിസ്ഥാനി വ്യോമപാതയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ബദൽ മാർഗം സ്വീകരിക്കുമ്പോൾ രണ്ട് മണിക്കൂറെങ്കിലും അധികം യാത്രാസമയം നീളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)