
Big ticket draw; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് മലയാളികൾക്ക് വീണ്ടും സമ്മാനപെരുമഴ
Big ticket draw; ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളികലെ തേടി ഭാഗ്യമെത്തി. രണ്ട് മലയാളികൾക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില‍്‍ സമ്മാനം തേടിയെത്തിയത്. ജോജി ഐസക് (43), ദേവ് ദത്ത് വാസുദേവൻ എന്നിവരാണ് ഭാഗ്യശാലികളായ മലയാളികൾ. 2007 മുതൽ യുഎഇയിലുള്ള ജോജി ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. 2011 മുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ഇവരെ കൂടാതെ, ഇന്ത്യക്കാരനായ ഫഖീർ അഹമ്മദ് മറൈഖാൻ (28) ആണ് മറ്റൊരു വിജയി. കഴിഞ്ഞ 18 വർഷമായി ദുബായ് സത്‌വയിൽ പ്ലാന്റ് ഓപ്പറേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആദ്യം ഓൺലൈനിലൂടെ ടിക്കറ്റ് എടുത്ത അദ്ദേഹം പിന്നീട് കഴിഞ്ഞ അഞ്ച് വർഷമായി നാല് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്നുള്ള രണ്ട് മിസ്ഡ് കോൾ കണ്ടത്. പിന്നീട് സമ്മാനം ഉറപ്പാക്കുകയായിരുന്നു. കുടുംബത്തെ നന്നായി നോക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഫഖീർ പറഞ്ഞു. നറുക്കെടുപ്പിലൂടെ ഇവർക്ക് 35 ലക്ഷത്തോളം രൂപ (ഒന്നര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചു. ഒമാനിൽ പ്രവാസിയായ ബംഗ്ലാദേശ് സ്വദേശി മിൻഹാസ് ചൗധരി (38), ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി റബിഉൽ ഹസൻ (29) ആണ് മറ്റൊരു വിജയി.
Comments (0)