
Three Officers Dismissed in Kuwait: അച്ചടക്കലംഘനം: കുവൈത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
Three Officers Dismissed in Kuwait കുവൈത്ത് സിറ്റി: അച്ചടക്കലംഘനം കണ്ടെത്തിയതിന്‍റെ ഭാഗമായി കുവൈത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സുരക്ഷാ സ്ഥാപനത്തിനുള്ളിൽ അച്ചടക്കവും പ്രതിബദ്ധതയും നടപ്പിലാക്കുന്നതിനായി, പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ – യൂസഫ് ആണ് പിരിച്ചുവിടല്‍ നടപടി പുറപ്പെടുവിച്ചത്. ഒരു ഉദ്യോഗസ്ഥനെയും രണ്ട് പോലീസുകാരനെയുമാണ് പിരിച്ചുവിട്ടത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായി ഏർപ്പെട്ടിരുന്നതിനാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതെങ്കില്‍ ഒരു തടവുകാരനെ ആക്രമിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയയതിനാണ് രണ്ട് പോലീസുകാരെയും പിരിച്ചുവിട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em സോഷ്യൽ മീഡിയയിലെ ആക്ഷേപഹാസ്യ വീഡിയോകളിൽ ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെടുന്നത് നിരീക്ഷിച്ച ശേഷം, വിഷയം അന്വേഷിക്കാൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ കമ്മിറ്റി രൂപീകരിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയചട്ടങ്ങൾ ലംഘിച്ചതിന് പോലീസ് ഉദ്യോഗസ്ഥരെ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പിരിച്ചുവിടുകയായിരുന്നു.
Comments (0)