Posted By ashly Posted On

Road Closed in Kuwait: ശ്രദ്ധിക്കുക; കുവൈത്തിലെ ഈ പ്രധാന റോഡ് അടച്ചിടും

Road Closed in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡ് അടച്ചിടും. ഹവല്ലി ഏരിയയിലെ നാലാമത്തെ റിങ് റോഡിലെ ഹുസൈന്‍ ബിന്‍ അലി അല്‍ റൂമി റോഡില്‍ നിന്നുള്ള സെക്കന്‍ഡറി എക്സിറ്റാണ് അടച്ചത്. നാലാം റിങ് റോഡിൻ്റെയും മൊറോക്കോ എക്‌സ്‌പ്രസ്‌വേയുടെയും ജംഗ്ഷനിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടത്തിൻ്റെ തുടക്കമാണ് ഈ അടച്ചുപൂട്ടലെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഈ റോഡ് സാല്‍മിയയില്‍നിന്ന് ഷുവൈഖ് ഭാഗത്തേക്കുള്ള ഗതാഗതത്തെ ബാധിക്കുകയും മൊറോക്കോ എക്സ്പ്രസ് വേ വഴി കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഡ്രൈവർമാർ അൽ ഫഹാഹീൽ എക്‌സ്പ്രസ് വേ, കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് (റിയാദ് സ്ട്രീറ്റ്), ഡമാസ്കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടെയുള്ള ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്നും ആഭ്ർന്തര മന്ത്രാലയം നിര്‍ദേശം നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *