
Shops Shuts in Kuwait: വിവിധ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 22 സ്ഥാപനങ്ങള്‍ പൂട്ടി
Shops Shuts in Kuwait കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കുവൈത്തിലെ ഹവല്ലി ഏരിയയിലാണ് സംഭവം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധന സംഘമാണ് ഇവ പൂട്ടിയതെന്ന് കമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അൻസാരി വ്യക്തമാക്കി. വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന 13 സ്റ്റോറുകൾ, ഏഴ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസ്, രണ്ട് പരസ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയവ. ലക്ഷ്വറി ഐറ്റംസ്, ഗിഫ്റ്റ് സെറ്റുകൾ, വിലകൂടിയ വാച്ചുകൾ, ചെരുപ്പ്, ബാഗ് തുടങ്ങി രാജ്യാന്തര കമ്പനികളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ പൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ബാങ്ക് ട്രാൻസ്ഫർ ഇടപാടുകൾ അല്ലാതെ നേരിട്ട് പണമിടപാട് നടത്തിയതടക്കം മന്ത്രാലയങ്ങളുടെ നിർദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാത്ത കാരണത്താലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകൾ പൂട്ടിച്ചത്. ആരോഗ്യ ഇൻഷുറൻസ് ചെറിയ തുകയ്ക്ക് ഓഫർ നൽകി കബളിപ്പിച്ചത് 2 കമ്പനികൾ പൂട്ടിയവയിൽ ഉൾപ്പെടുന്നു. ചിലർ പണം നൽകിയെങ്കിലും ഹെൽത്ത് കാർഡ് പോലും ലഭ്യമായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങളും പരിശോധനയുടെ അടിസ്ഥാനത്തിൽ പൂട്ടി.
Comments (0)