
Shelter Center Opened in Kuwait: കുവൈത്തിൽ പുരുഷ പ്രവാസി തൊഴിലാളികൾക്കായി ഷെൽട്ടർ സെന്‍റർ
Shelter Center Opened in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പുരുഷ പ്രവാസി തൊഴിലാളികൾക്കായി ഷെൽട്ടർ സെന്‍റർ. ഹവല്ലിയിലാണ് ഔദ്യോഗികമായി ഷെല്‍റ്റര്‍ സെന്‍റര്‍ തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്‍റെ രക്ഷാകർതൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബിയുടെയും കുവൈത്തിലെ നയതന്ത്രദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഷെൽട്ടർ ആരംഭിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em 10,000 ചതുരശ്രമീറ്റർ വിസ്തൃതിയാണ് ഈ ഷെൽട്ടറിനുള്ളത്. കുവൈത്തിനെ സവിശേഷമാക്കുന്ന കാരുണ്യത്തിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മാനുഷികകേന്ദ്രമാണ് ഈ ഷെല്‍റ്റര്‍ സെന്‍ററെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)