
Australia First Day Of Ramadan: വിശുദ്ധ മാസത്തിലെ ആദ്യദിനം പ്രഖ്യാപിച്ച് ഈ രാജ്യം
Australia First Day Of Ramadan കാന്‍ബെറ: വിശുദ്ധ മാസത്തിലെ ആദ്യദിനം മാർച്ച് 1 ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, ഓസ്‌ട്രേലിയൻ ഫത്വ കൗൺസിലാണ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രി 7.32 ന് (AEST) സൂര്യൻ അസ്തമിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഗ്രാൻഡ് മുഫ്തി ഡോ. ഇബ്രാഹിം അബു മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. റമദാൻ മാസത്തിലെ അമാവാസി അതേ രാത്രി 7.44 ന് അസ്തമിക്കും. ചക്രവാളത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുനപ് സൂര്യാസ്തമയത്തിന് ശേഷം 12 മിനിറ്റ് നേരത്തേക്ക് പുതിയ ചന്ദ്രൻ ദൃശ്യമാകും എന്നാണ് ഇതിനര്‍ഥമാക്കുന്നത്. പെർത്തിൽ, ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം 6.52 ന് (AWST) സൂര്യൻ അസ്തമിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em റമദാൻ മാസത്തിലെ അമാവാസി രാത്രി 7.08 ന് അസ്തമിക്കും. ചക്രവാളത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതിന് മുന്‍പ് സൂര്യാസ്തമയത്തിന് ശേഷം 16 മിനിറ്റ് നേരത്തേക്ക് പുതിയ ചന്ദ്രൻ ദൃശ്യമാകും എന്നാണ് ഇതിനർഥം. “ഓസ്‌ട്രേലിയൻ നാഷണൽ ഇമാംസ് കൗൺസിലും ഓസ്‌ട്രേലിയൻ ഫത്‌വ കൗൺസിലും വ്യത്യസ്ത അഭിപ്രായമുള്ള ഇമാമുമാരെയും പണ്ഡിതന്മാരെയും അംഗീകരിക്കുകയും മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ മാനിക്കാനും മുസ്‌ലിം സമൂഹത്തിൻ്റെ ഐക്യത്തിനായി പ്രവർത്തിക്കാനും എല്ലാ മുസ്‌ലിം മതവിശ്വാസികളോട് അഭ്യർഥിക്കുന്നതായി” പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)