
Malayali Group Fraud in Kuwait: കുവൈത്തില്‍ മലയാളികളടങ്ങുന്ന തട്ടിപ്പ് സംഘം; കരാർ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നല്‍കിയും പണം തട്ടും
Malayali Group Fraud in Kuwait കുവൈത്ത് സിറ്റി: വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി പരാതി. യാസർ, ആദം ആന്റണി, ഔസേഫ് എന്നീ മൂന്ന് മലയാളികളും ജമീൽ എന്ന ഉത്തരേന്ത്യക്കാരനും ഉൾപ്പെട്ട തട്ടിപ്പ് സംഘമാണ് കുവൈത്തില്‍നിന്ന് മുങ്ങിയത്. കാറ്ററിങ് കരാർ വാഗ്ദാനം നൽകി മലയാളി റെസ്റ്റോറന്‍റ് ഉടമകളിൽനിന്ന് പണം തട്ടിയതായി ഇവർക്കെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. ഇതേ സംഘം തന്നെയാണ് മറ്റു മേഖലകളിലെ സ്ഥാപനങ്ങളിൽനിന്ന് പണം തട്ടിയെടുത്തതായി ലഭിച്ച വിവരം. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em WAKAD INTERNATIONAL എന്ന കമ്പനിയുടെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കോട്ടയം മണർക്കാട് സ്വദേശിയും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ജനുവരി ഏഴിന് WAKAD ഇന്‍റർനാഷണൽ എന്ന കമ്പനിയുടെ കോര്‍ഡിനേറ്ററാണെന്ന് സ്വയം പരിചയപ്പെടുത്തികൊണ്ട് ഇദ്ദേഹത്തിന് ലഭിച്ച ഒരു ഫോൺ കോളാണ് തട്ടിപ്പിലേക്ക് നയിച്ചത്. കുവൈത്തിലെ മറ്റു നിരവധി സ്ഥാപനങ്ങളിൽനിന്ന സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘം നിലവിൽ ദുബായിൽ കഴിയുകയാണ്. പ്രമുഖ കമ്പനിയിലെ ജീവനക്കാർക്ക് കാറ്ററിങ് സേവന കരാർ ലഭിച്ചെന്ന് അവകാശപ്പെട്ടുകൊണ്ട് റെസ്റ്റോറന്‍റ് ഉടമകളിൽനിന്ന് ചില മലയാളികൾ അതിവിദഗ്ദമായി പണം തട്ടിയതായി കഴിഞ്ഞമാസം വാർത്തയുണ്ടായിരുന്നു.
Comments (0)