
കുവൈറ്റിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ ഏഴുപേർക്ക് പരിക്ക്
കുവൈറ്റിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ ഏഴുപേർക്ക് പരിക്ക്. മിഷ്‌റഫ് പ്രദേശത്തെ വീട്ടിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി പബ്ലിക് ഫയർ സർവീസ് ഫോഴ്‌സ് (പിഎഫ്എസ്) റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പിഎഫ്എസിന്റെ പത്രക്കുറിപ്പ് പ്രകാരം, മിഷ്‌റഫ്, അൽ-ബിദ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവത്തിൽ ഉടനടി സ്ഥലത്തെത്തുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്തു . വീട് ഒഴിപ്പിക്കാനും തീ അണയ്ക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും തുടങ്ങി. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടിയന്തര മെഡിക്കൽ സേവനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em
Comments (0)