Posted By ashly Posted On

Kuwait Weather: കുവൈത്തില്‍ ചൊവ്വ മുതല്‍ വ്യാഴം വരെ കാലാവസ്ഥയില്‍ മാറ്റം; മുന്നറിയിപ്പ് അറിയാം

Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്തെ കാലാവസ്ഥയില്‍ മാറ്റം. കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞത് വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത കൂടുമെന്നും ചില പ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലോട് കൂടിയ മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഇന്ന് രാവിലെ രാജ്യത്തെ കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ വസന്തകാലത്തിന് സമാനമാണെന്ന് കാലാവസ്ഥാ പ്രവചന വിദഗ്ധൻ ഇസാ റമദാൻ പറഞ്ഞു. അടുത്ത വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പകൽ സമയത്ത് രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിൽ താപനില ക്രമേണ ഉയരാൻ തുടങ്ങും. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴയ്ക്ക് സാധ്യതയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *