Posted By ashly Posted On

Police Vehicle Burned Kuwait: കുവൈത്തില്‍ പോലീസ് വാഹനത്തിന് തീപിടിച്ച് അപകടം

Police Vehicle Burned Kuwait കുവൈത്ത് സിറ്റി: പോലീസ് വാഹനത്തിന് തീപിടിച്ച് അപകടം. അബു ഹലീഫ പ്രദേശത്ത് സഞ്ചരിക്കുകയായിരുന്ന അഹ്‌മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിൻ്റെ സുരക്ഷാ പട്രോളിങ് വാഹനത്തിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഒരു സുരക്ഷാ പട്രോളിങ് വാഹനത്തിന് പെട്ടെന്ന് തീപിടിച്ചതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് നൽകുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ മംഗഫ് അഗ്നിരക്ഷാസേനയെ സ്ഥലത്തേക്ക് അയച്ചതായും തീ അണച്ചതായും അധികൃതർ അറിയിച്ചു. വാഹനം കത്തിനശിച്ചു. തീ പിടിത്തത്തിൻ്റെ കാരണങ്ങളെക്കുറിച്ച് സുരക്ഷാ അതോറിറ്റികൾ അന്വേഷണം ആരംഭിച്ചതായും വൃത്തങ്ങൾ വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *