
Indian Rupee Depreciation: ശമ്പളം ലഭിച്ചോ? രൂപയുടെ മൂല്യം ഇടിഞ്ഞു, പ്രവാസികള്‍ക്ക് ഇരട്ടി നേട്ടം
Indian Rupee Depreciation ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതോടെ വിനിമയ നിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. സ്വകാര്യ മേഖലയിൽ മിക്ക കമ്പനികളും 5നും 10നും ഇടയിലാണ് ശമ്പളം കൊടുക്കുന്നത്. അതിനാല്‍, ഇരട്ടി നേട്ടത്തിലാണ് പ്രവാസികളേറെയും. വർധനവ് വരും ദിവസങ്ങളിലാണ് കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക. നിലവിലെ നിരക്ക് വർധനവ് 10 വരെയെങ്കിലും തുടരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. രൂപയുടെ മൂല്യം ഇടിയുന്നത് പതിവാകുന്നതിനാല് അടുത്ത ആഴ്ചകളിലായി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചില്‍ തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഖത്തർ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് പലപ്പോഴും വിപണിയിൽ 24 കടന്നെങ്കിലും നാട്ടിലേയ്ക്ക് പണം അയക്കുമ്പോൾ പ്രവാസികൾക്ക് 23 രൂപ 80 പൈസ മുതൽ 23 രൂപ 90 പൈസ വരെയാണ് വിനിമയ മൂല്യം ലഭിക്കുന്നത്. വിനിമയ നിരക്ക് രൂപയിൽ (വിപണി നിരക്ക് പ്രകാരം)- ഖത്തര്‍ റിയാല്‍ – 23 രൂപ 92 പൈസ, യുഎഇ ദിര്‍ഹം -23 രൂപ 71 പൈസ, കുവൈത്ത് ദിനാര്‍ -282 രൂപ 28 പൈസ, ബഹ്റൈന്‍ ദിനാര്‍ -231 രൂപ 62 പൈസ, ഒമാനി റിയാല്‍ – 226 രൂപ 20 പൈസ, സൗദി റിയാല്‍ – 23 രൂപ 22 പൈസ എന്നിങ്ങനെയാണ്.
Comments (0)