
Expat Died in Kuwait: കുവൈത്തില്‍ പ്രവാസിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമാണോയെന്ന് സംശയം
Expat Died in Kuwait കുവൈത്ത് സിറ്റി: താമസസ്ഥലത്തെ ശുചിമുറിയില്‍ പ്രവാസിയെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിക്കുന്ന 27കാരനെ പോലീസ് ചോദ്യം ചെയ്യാനായി ഹവല്ലി സുരക്ഷാ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഷെയേര്‍ഡ് ബാച്ചിലര്‍ അപ്പാര്‍ട്മെന്റിലാണ് സംഭവം. അപ്പാര്‍ട്മെന്റിന്റെ ശുചിമുറിയില്‍ കഴുത്തില്‍ കയര്‍ ചുറ്റി മരിച്ച നിലയില്‍ 47കാരനായ പ്രവാസിയെ കണ്ടെത്തിയത്. ഫോറന്‍സിക് അന്വേഷകരെയും പബ്ലിക് പ്രോസിക്യൂഷന് പ്രതിനിധികളെയും ഉടന്‍ വിവരം അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് വിവരം അറിയിച്ച റൂമേറ്റിനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. മരിച്ചയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി റൂമേറ്റ് പോലീസിനോട് പറഞ്ഞു.മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോയെന്ന് നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിദഗ്ധര്‍ മൃതദേഹവും കുറ്റകൃത്യവും നടന്ന സ്ഥലം പരിശോധിക്കും. അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)