Posted By ashly Posted On

Expat Arrested Filming Women: സ്ത്രീകള്‍ ഷോപ്പിങ് നടത്തുന്നതിനിടെ വീഡിയോ ചിത്രീകരിച്ചു; പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍

Expat Arrested Filming Women കുവൈത്ത് സിറ്റി: സ്ത്രീകൾ ഷോപ്പിങ് നടത്തുന്നതിനിടെ വീഡിയോ പകർത്തിയതിന് ഒരു അറബ് പ്രവാസിയെ സഹകരണ സംഘത്തിൽ അറസ്റ്റ് ചെയ്തു. പ്രവാസി ആരോടോ ഫോണില്‍ സംസാരിക്കുന്നതായി അഭിനയിച്ച് സ്ത്രീയുടെ വീഡിയോ പകര്‍ത്തുകയായിരുന്നു. എന്നാൽ, സ്ത്രീ അയാൾ രഹസ്യമായി വീഡിയോ റെക്കോർഡ് ചെയ്യുന്നത് ശ്രദ്ധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP തുടര്‍ന്ന്, അയാളെ പിന്തുടരുകയും ഫോൺ വാങ്ങുകയും ചെയ്തു. പിന്നാലെ, ഇരുവരും തര്‍ക്കത്തിലായി. സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കുവൈത്ത് പൗരൻ ഇടപെട്ട് പ്രവാസിയിൽ നിന്ന് ഫോൺ വാങ്ങി. ഈ സ്ത്രീയെ മാത്രമല്ല, ഷോപ്പിങിനായെത്തിയ മറ്റ് നിരവധി സ്ത്രീകളുടെയും വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *