Posted By ashly Posted On

Kuwait Banking Recommendation: കുവൈത്തിലെ ബാങ്കിങ് മേഖലയില്‍ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

Kuwait Banking Recommendation കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിങ് മേഖലയിൽ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി കുവൈറ്റ് സെൻട്രൽ ബാങ്ക്. ഇന്‍റർ – പാർട്ടിസിപ്പന്‍റ് പേയ്‌മെന്‍റുകൾക്കായുള്ള ഓട്ടോമേറ്റഡ് സെറ്റിൽമെന്‍റ് സിസ്റ്റം (KASSIP), കുവൈത്ത് ഇലക്ട്രോണിക് ചെക്ക് ക്ലിയറിങ് സിസ്റ്റം (KECCS) എന്നിവ പ്രവർത്തിപ്പിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് ഒരു സർക്കുലർ പുറപ്പെടുവിച്ചു. ഏപ്രിൽ ആദ്യം മുതൽ വാരാന്ത്യങ്ങളിലുമാണ് ഈ നിര്‍ദേശം നടപ്പാക്കേണ്ടത്. കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്കാണ് ഇത്തരത്തില്‍ ഒരു സർക്കുലർ പുറപ്പെടുവിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP ബാങ്കിങ് മേഖലയിലെ സാമ്പത്തിക സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സെന്‍ട്രല്‍ ബാങ്കിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ബാങ്ക് ക്ലയന്‍റുകൾക്ക് KASSIP രാവിലെ 7:00 മുതൽ രാത്രി 11:15 വരെ പ്രവർത്തിക്കും. ഇന്‍റർബാങ്ക് KECCS മുഴുവൻ സമയവും പ്രവർത്തിക്കും. KECCS പ്രകാരം ചെക്ക് ക്ലിയറിങ്ങിനുള്ള അവസാന അപേക്ഷ വൈകുന്നേരം 7 മണിക്ക് മുന്‍പ് സമർപ്പിക്കുകയും അതിനുള്ള മറുപടി ഒരു മണിക്കൂറിനുള്ളിൽ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *