
തീപിടിത്തം; കുവൈത്തിലെ പ്രമുഖ ഹെല്‍ത്ത് സെന്ററിലെ സേവനങ്ങള്‍ മാറ്റി
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്ററിൽ നിന്ന് സേവനങ്ങള്‍ താത്കാലികമായി മാറ്റിയതായി ആരോഗ്യ മന്ത്രാലയം. അൽ അദാൻ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിലേക്കാണ് സേവനങ്ങൾ മാറ്റിയത്. ഉച്ചയ്ക്ക് മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്ററിൽ ഒരു ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കാരണം ചെറിയ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തിലെ ജീവനക്കാർ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP പരിക്കുകളോ കാര്യമായ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാളെ (മാര്‍ച്ച് 18) രാവിലെ മുതൽ കേന്ദ്രം പതിവുപോലെ സന്ദർശകരെ സ്വീകരിക്കുന്നത് പുനഃരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എഞ്ചിനീയറിങ് കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചി. ഇബ്രാഹിം അൽ-നഹ്ഹാമും ഹെൽത്ത് കെയർ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. നാദിയ അൽ ജുമയും മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്ഥലത്തുണ്ടായിരുന്നെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)