
Noise Driving Fine Kuwait: കുവൈത്തില്‍ വാഹനമോടിക്കുമ്പോള്‍ അമിതശബ്ദം ഉണ്ടായാക്കിയാല്‍ വരുന്ന പിഴ എത്രയെന്ന് അറിയാമോ?
Noise Driving Fine Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനമോടിക്കുമ്പോള്‍ അമിതശബ്ദം ഉണ്ടാക്കിയാല്‍ വരുന്ന പിഴ സംബന്ധിച്ച് പുതിയ ട്രാഫിക് നിയമ ഭേദഗതി. ട്രാഫിക് നിയമപ്രകാരം, കാർ റേഡിയോ വളരെ ഉച്ചത്തിൽ പ്ലേ ചെയ്‌താൽ 30 മുതല്‍ 50 ദിനാർ വരെ പിഴ ഈടാക്കും. തുടര്‍ന്ന്, പിഴ കോടതിയിലേക്ക് റഫർ ചെയ്യും. ഒത്തുതീർപ്പ് ഉത്തരവ് 15 ദിനാർ ആയിരിക്കും. ഏപ്രിൽ 22 ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമ ഭേദഗതികളിലാണ് ഈ തീരുമാനം. വാഹനമോടിക്കുമ്പോൾ കണ്ണട ധരിക്കാത്തത് പുതിയ ഗതാഗത നിയമത്തിന്‍റെ ലംഘനമാണെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DWYuVYzKCPv55M5K73vnDP കണ്ണട ധരിച്ചില്ലെങ്കില്‍ പിഴ കോടതിയിൽ റഫർ ചെയ്താല്‍ 30 – 50 ദിനാർ വരെയും ഒത്തുതീർപ്പ് ഉത്തരവിന് 15 ദിനാർ വരെയുമാണെന്ന് ഈടാക്കുക. അതോടൊപ്പം, വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിച്ചാലും നിയമലംഘനമായി കണക്കാക്കുകയും പിഴ 50 ദിനാര്‍ വരെ ഈടാക്കുകയും ചെയ്യും. അതേസമയം, ഒത്തുതീർപ്പ് ഉത്തരവിന്‍റെ തുക 15 ദിനാര്‍ വരെയെത്തും. കൂടാതെ, ലംഘനത്തിന് തടവുശിക്ഷ ഉണ്ടാകില്ല.
Comments (0)